ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് പിടിയില്‍

Published : Dec 12, 2018, 11:36 AM ISTUpdated : Dec 12, 2018, 11:43 AM IST
ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പൊലീസ് പിടിയില്‍

Synopsis

ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമയെ ആക്രമിക്കുകയായിരുന്നു

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കൊളാവിപ്പാലം കൂടത്തായി അനിൽകുമാര്‍ (50) ആണ് പിടിയിലായത്. വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുന്ന ഭാര്യ ഷീജയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. 

ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയിൽ തീകൊളുത്താൻ  വൈകിയതിനാലും ബഹളം കേട്ട് ഷീജയും സഹോദരൻ ഷാജിയും ഓടിയെത്തിയതിനാലും ശ്രമം വിജയിച്ചില്ല. 

പിടിവലിക്കിടയിൽ ഷീജക്കും ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ അനിൽകുമാറിനെ കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. പരിക്കേറ്റവർ ആശുപ്രതിയിൽ ചികിത്സ തേടി. ഷീജയും അനിൽകുമാറും വർഷങ്ങളായി വേറിട്ടുകഴിയുകയാണ്. ഇവര്‍ ബന്ധം  വേർപെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതക ശ്രമം. ഇരുവര്‍ക്കും ഒരു മകളുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വച്ചും അനിൽകുമാർ ഷീജയ്‌ക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത് 3 എൽഎസ്‍ഡി സ്റ്റാമ്പുകൾ, അറസ്റ്റിൽ
ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം