ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; തെങ്ങിൽ കുടുങ്ങിയ 61കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

Published : Jun 08, 2025, 03:53 PM ISTUpdated : Jun 08, 2025, 03:56 PM IST
man trapped on coconut tree

Synopsis

ചാത്തമംഗലത്ത് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയിൽ കൈയ്ക്ക് മുറിവേറ്റ വയോധികൻ കുടുങ്ങി. അഗ്നിരക്ഷാസേന എത്തി മുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി താഴെയിറക്കി.

കോഴിക്കോട്: തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന്‍ നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്‍റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന്‍ കയറിയത്.

വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലന്‍ എത്തിയത്. തെങ്ങില്‍ കയറി ഓലകള്‍ കൊടുവാള്‍ കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാന്‍ കഴിയാനാകാതെ ഗോകുലന്‍ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. 

മുക്കം അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പയസ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സേനാംഗം പി ടി ശ്രീജേഷ് തെങ്ങില്‍ കയറുകയും മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗോകുലനെ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ