ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് അപകടം; പേരക്കുട്ടിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വയോധിക മരിച്ചു

Published : Jun 08, 2025, 03:40 PM IST
accident

Synopsis

ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കല്‍പ്പറ്റ: കൊച്ചുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധിക അപകടത്തില്‍ മരിച്ചു. സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നെല്ലിമുണ്ട സ്വദേശിനി ബിയുമ്മ (70) ആണ് മരിച്ചത്. വയനാട് മേപ്പാടി ഒന്നാം മൈലിലാണ് അപകടം നടന്നത്. 

ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോ ജീപ്പ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം