
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കശാപ്പുശാലകളും ഇറച്ചിക്കടകളും പ്രവൃത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ. ആരും അപേക്ഷിക്കാത്തിനാൽ ലൈസൻസ് നൽകിയിട്ടില്ലെന്നാണ് നഗരസഭ സെക്രട്ടറിയുടെ മറുപടി. ലൈസൻസുള്ള കലാശപ്പുശാലയില്ല, ഇറച്ചി കടകൾക്ക് ലൈസൻസില്ല, വിൽക്കുന്ന ഇറച്ചി പരിശോധിക്കുന്നില്ല എന്ന് മാത്രമല്ല, നഗരസഭ വേണ്ട യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിട്ടുമില്ല.
മണ്ണാർക്കാട് നഗരസഭ പരിധിയിൽ ഇരുപതോളം ഇറച്ചിക്കടകളുണ്ട്. ഇവിടേക്ക് മൃഗങ്ങളെ അറുത്ത് കൊണ്ടുവരുന്ന സ്ഥലങ്ങൾ വേറെയും. ഇവയ്ക്കൊന്നും ലൈസൻസില്ല. കശാപ്പുശാല സ്ഥാപിക്കേണ്ട ഉത്തരവാദിത്തം നഗരസഭയ്ക്കാണ്. സ്വകാര്യ വ്യക്തികളുടേത് ആണെങ്കിൽ എല്ലാ വർഷവും ലൈസൻസ് പുതുക്കണം. മണ്ണാർക്കാട് നഗരസഭാ പരിധിയിൽ രണ്ടുമില്ല.
ലൈസൻസുള്ള കശാപ്പുശാലകളിൽ നിന്ന് അറുത്ത മൃഗത്തിന്റെ ഇറച്ചിയേ വിൽക്കാവൂ. മാംസം ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധിക്കുകയും വേണം. ഇതൊന്നും മണ്ണാർക്കാട്ടെ ഇറച്ചി വ്യാപാരത്തിന് ബാധകമല്ല. കശാപ്പുശാല സ്ഥാപിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട്, മണ്ണാർക്കാട് നഗരസഭാ ഭരണസമിതി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam