തെരുവുനായകൾക്ക് പുറമെ ഭ്രാന്തൻ കുറുക്കനും; കടിയേറ്റത് നിരവധി പേർക്ക്

Published : Jul 01, 2023, 10:10 PM IST
തെരുവുനായകൾക്ക് പുറമെ ഭ്രാന്തൻ കുറുക്കനും; കടിയേറ്റത് നിരവധി പേർക്ക്

Synopsis

തെരുവുനായ ആക്രമണത്തിനിടെ ഭ്രാന്തൻ കുറുക്കന്റെ ആക്രമണവും

കോഴിക്കോട്: വടകര കോട്ടപ്പള്ളിയിൽ ഭ്രാന്തൻകുറുക്കന്റെ പരാക്രമം. നിരവധി പേർക്ക് കടിയേറ്റു. വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്താണ്  ഭ്രാന്തൻകുറുക്കന്റെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നാലു വയസുള്ള കുട്ടിക്കും കടിയേറ്റു. പലർക്കും കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചിൽ മാന്തും ഏറ്റിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്. പൈങ്ങോട്ടായി പുനത്തിക്കണ്ടി മൊയ്തു (66), കൊല്ലങ്കണ്ടി കുഞ്ഞാമി (68), കോന്തനാരി ജലീൽ (53), കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്ത് പുനത്തിൽ മൊയ്തു ഹാജി (65), മൊയ്തു ഹാജിയുടെ മകന്റെ മകൾ പുനത്തിൽ ഫാത്തിമ (4) കുണ്ടു ചാലിൽ ഹസീന (27), കണ്ണങ്കണ്ടി ലീല (58), കണ്ണങ്കണ്ടി വനജ (38) എന്നിവർക്കാണ് കടിയേറ്റത്. 

Read more: ഇനി ശരിക്കും 'ഫാസ്റ്റ്' ആകും, കെഎസ്ആർടിസി സ്വിഫ്റ്റും സൂപ്പർ ഫാസ്റ്റും !

അതേസമയം, കഴിഞ്ഞ ദിവസം മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. 

മണപ്പുറം നാഗമണ്ഡലം സ്വദേശികളായ മണി(60),ഷിബു(30),വിക്രമൻനായർ(56) എന്നിവർക്കും നാഗമണ്ഡലത്തെ അഭിരാമി(15)നും കടിയേറ്റു. അഭിരാമിന് തുടയിലും കൈയ്ക്കുമാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ചികിത്സതേടി.തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ(56) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. മണപ്പുറം പാലത്തിനു സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിരഅമ്മ (79) എന്നിവർ ജനറൽ. ആശുപത്രിയിലുമെത്തി ചികിത്സതേടി.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്