ഇരട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

Published : Mar 16, 2025, 08:32 AM IST
ഇരട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു

Synopsis

കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്.

കണ്ണൂർ: ഇരിട്ടിയിലെ പുന്നാട്  വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.

അർദ്ധരാത്രി 12 മണിയോടെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. പിന്നാലെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Read More : ആറ്റിങ്ങലിൽ 10-ാം ക്ലാസ് വിദ്യാർഥിയെ രാവിലെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല, നോക്കുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്