'മറിയ ഒന്നും കേൾക്കുന്നില്ല', മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂർ പ്രകാശ്

Published : Mar 22, 2026, 10:08 PM IST
adoor prakash mariya oommen

Synopsis

ഞങ്ങൾ പലതും പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മൻ ഒന്നും കേൾക്കുന്നില്ലെന്നും അടൂർ പ്രകാശ്

കോന്നി: മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന സൂചനയുമായി അടൂർ പ്രകാശ് എംപി. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് അടൂർ പ്രകാശിന്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറിയ ഉമ്മൻ എത്തിയപ്പോൾ എംപി സംസാരിക്കുകയായിരുന്നു, ഇതോടെയാണ് ഞങ്ങൾ പലതും പക്ഷേ തലവിധി മറ്റൊന്നായി പോയിയെന്ന് അടൂർ പ്രകാശ് പറഞ്ഞത്. മറിയ ഉമ്മൻ ഒന്നും കേൾക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയ ഉമ്മൻ കൺവെൻഷനിൽ മുഖ്യ സാന്നിധ്യമായിരുന്നു. കൺവെൻഷനിൽ പ്രകാശിൻ്റെ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെയാണ് മറിയ ഉമ്മൻ കയറി വന്നത്.

2019ന് ശേഷമുള്ള കാലഘട്ടത്തിൽ കോന്നിയുടെ പുരോഗതി നിശ്ചലമായി മുന്നോട്ട് പോയ സമയമാണ്. ആ കാലത്തേക്കുറിച്ച് നിങ്ങൾക്ക് അറിയാം. കോന്നിക്കാർ ആഗ്രഹിച്ച കാര്യങ്ങളും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടപ്പിലാക്കൻ തനിക്ക് പിന്തുണ ലഭിച്ചുവെന്നും യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് പറഞ്ഞു. സതീഷ് കൊച്ചുപറമ്പൻ കോന്നിക്കാരനാണ്. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്ന വിമർശനങ്ങളോടായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെയിൽവേ ലെവൽ ക്രോസിൽ കുഴഞ്ഞ് വീണ സ്കൂട്ടർ യാത്രക്കാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ
യുഡിഎഫ് മുഖ്യമന്ത്രി അഹങ്കാരിയും വർഗീയവാദിയും ആകില്ല, ചൂരക്കറിയുടെ പേരിൽ സ്ഥാനവും പോകില്ലെന്ന് പി കെ ഫിറോസ്