
കല്‍പ്പറ്റ: വാളാട് ടൗണിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വലിയ പാലത്തിന് സമീപം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായിട്ടാണ് അരമീറ്റര്‍ പൊക്കത്തിലുളള ചെടി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊതുസ്ഥലത്തായതിനാല്‍ പൊലീസിനോ എക്‌സൈസിനോ ആരുടെയും പേരില്‍ കേസെടുക്കാനാവില്ല.
വില്‍പ്പന നടത്തുന്നവരുടെയോ ഉപയോഗിക്കുന്നവരുടെയോ പക്കല്‍ നിന്ന് വിത്ത് വീണ് മുളച്ചതാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് ടൗണില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന മൂന്ന് പേരെ എക്‌സൈസ് പിടികൂടിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം കാര്യമായ പരിശോധന നടക്കാത്തതിനാല്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞ് തലപ്പുഴ പൊലീസും എക്‌സൈസും സ്ഥലത്തെത്തി ചെടി നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam