
കോട്ടയം: പൊന്‍കുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമ്മ പതിനെട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍.
ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമനയെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പത്തിയേഴ് വയസുണ്ട് ഓമനയ്ക്ക്. 2004ലാണ് ഓമന തന്‍റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയത്.
കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
വിവിധ കേസുകളിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ് വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്‍റെ പിടിയിലാകുന്നത്.
Also Read:- കാക്കനാട് ജില്ലാ ജയിലിൽ ബലാത്സംഗക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam