ഈസ്റ്റര്‍ ആഘോഷം: നാട്ടിലെത്തിയ പ്രവാസി യുവാവ് മുങ്ങി മരിച്ചു

Published : Mar 31, 2024, 09:33 PM IST
ഈസ്റ്റര്‍ ആഘോഷം: നാട്ടിലെത്തിയ പ്രവാസി യുവാവ് മുങ്ങി മരിച്ചു

Synopsis

വിദേശത്തായിരുന്ന ജോജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. 

അമ്പലപ്പുഴ: ഈസ്റ്റര്‍ ആഘോഷത്തിന് ബന്ധു വീട്ടിലെത്തിയ യുവാവ് ആറ്റില്‍ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. തകഴി പഞ്ചായത്ത് 14-ാം വാര്‍ഡ് കരുമാടി ഇരുപതില്‍ച്ചിറയില്‍ (ജോജി ഭവന്‍) അലക്‌സ് - ലൈസമ്മ ദമ്പതികളുടെ മകന്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. 

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടത്തിന്റെ കിഴക്കേ ചിറയിലെ മാതൃസഹോദരിയുടെ വീട്ടിലെത്തിയ ജോജി ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് സമീപത്തെ പുക്കൈതയാറില്‍ നീന്താനിറങ്ങിയത്. തുടര്‍ന്ന് മുങ്ങിത്താഴുകയായിരുന്നു. വിദേശത്തായിരുന്ന ജോജി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. 

പൊലീസും, തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഹോദരി: സ്റ്റെല്ല.

ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി; 'രാത്രി 11.30 വരെ കടലാക്രമണ സാധ്യത' 

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്