
തിരുവനന്തപുരം: തലസ്ഥാനത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് മറൈൻ എൻഫോസ്‌മെന്‍റ്, കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ യൂസർ ഫീ അടയ്ക്കാത്തതും രേഖകൾ കൃത്യമല്ലാത്തതുമായ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. ഫിഷറീസ് സ്റ്റേഷൻ അസി. ഡയക്റ്റർ രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹാർബർ ഭാഗത്തെ വള്ളങ്ങളുടെ സർവീസ് സംബന്ധിച്ച് പരിശോധന നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനയിൽ രേഖകളില്ലാത്തതും ഉടമസ്ഥർ ഇല്ലാത്തതുമായ യാനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കണ്ടുകെട്ടുമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് അർധരാത്രിയോടെ തുടക്കമായി. നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിട്ടതോടെയാണ് സംസ്ഥാനത്ത് നിരോധനം നടപ്പിൽ വന്നത്. ജൂൺ 10 മുതൽ ജൂലൈ 31 ന് അർധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരന്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് ഈ കാലയളവിൽ അനുമതി. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്ത് രാത്രികാലങ്ങളിൽ കടലിൽ പോകാം.
അതേസമയം, ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങി. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.