
കൊച്ചി: മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച്, ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലി മരട് പ്രസ്റ്റീജ് ഫോറം മാളിൽ. ആദ്യമായാണ് കേരളത്തിൽ ലുലു ഡെയ്ലി എന്ന ഫോർമാറ്റ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ദക്ഷിണേന്ത്യയിൽ ലുലു ഡെയ്ലിയുടെ രണ്ടാമത്തെ പതിപ്പാണ് മരടിലേത്. എറണാകുളം എംപി ഹൈബി ഈഡൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ ഇർഫാൻ റസാഖ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. നേരിട്ടും അല്ലാതെയും 500 പേർക്കുള്ള പുതിയ തൊഴിലവസരമാണ് തുറന്നിരിക്കുന്നത്.
'ഷോപ്പിങ്ങിന്റെ ഒരു പുതിയ ഫോർമാറ്റ് തന്നെയാണ് ലുലു ഡെയ്ലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ലുലു ഡെയ്ലിയിൽ ലഭിക്കും. കേരളത്തിലെ ലുലുവിന്റെ നാലാമത്തെ ഔട്ട്ലെറ്റാണിത്. ബെംഗ്ലൂരുവിൽ മികച്ച സ്വീകാര്യത ലഭിച്ച സൂപ്പർമാർക്കറ്റ് ഫോർമാറ്റാണ് ഇപ്പോൾ മരടിലും ലഭ്യമായിരിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലേക്കും കേരളത്തിന്റെ വിവിധയിടങ്ങളിലും ലുലു ഡെയ്ലി ഫോർമാറ്റ് വികസിപ്പിക്കും.കോഴിക്കോട്, കോട്ടയം, തിരൂർ, പാലക്കാട് എന്നിവടങ്ങളിൽ പുതിയ ഔട്ട്ലെറ്റുകൾ ഉടൻ തുറക്കും..നാല് മാസം മുതൽ ഒരു വർഷം വരെയാണ് പരമാവധി ഇനി സമയം വേണ്ടിവരുക " ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി പറഞ്ഞു.
കൊച്ചിയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമമായ ഷോപ്പിങ്ങ് സാധ്യതകളാണ് ലുലു ഡെയ്ലി തുറന്നിരിക്കുന്നത്. തൃപ്പൂണിത്തുറ അടക്കം എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും ഫോര്‍ട്ട്‌കൊച്ചി, അരൂര്‍ പ്രദേശത്തുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിചേരാന്‍ കഴിയുന്നതാണ് ലുലുവിന്റെ മരടിലെ പുതിയ സ്റ്റോര്‍. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്‌ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പ്പന്നങ്ങളുടെ വ്യത്യസ്ഥമായ ശ്രേണി, കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉല്‍പ്പന്നങ്ങള്‍ , ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്. ഇറക്കുമതി ചെയ്ത വിദേശഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ഥ ശ്രംഖലയും ലുലു ഡെയ്‌ലിയിലുണ്ട്. വീട് - ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില്‍ അണിനിരത്തിയാണ് ലുലു ഡെയ്‌ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന പ്രത്യേകമായുള്ള വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളയും, റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഏറ്റവും ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലുലു ഡെയ്‌ലിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. വീട്ടാവശ്യങ്ങള്‍ക്കുള്ള എല്ലാ ഉല്‍പന്നങ്ങളും മികച്ച വിലയില്‍ ലുലു ഡെയ്‌ലിയില്‍ ലഭ്യമാണ്. കൂടാതെ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് വിഭാഗം,
വിഭാഗമടക്കം സജ്ജീകരിച്ചിട്ടുണ്ട്. നവീനമായ ഹൈപ്പര്‍മാര്‍ക്കറ്റ് അനുഭവമാണ് ലുലു ഡെയ്‌ലിയുലുണ്ടാവുക. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 11വരെയാണ് ലുലു ഡെയ്‌ലി പ്രവര്‍ത്തിക്കുക. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബയ്യിങ് ഹെഡ് ദാസ് ദാമോദരൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam