നിയന്ത്രണം നഷ്ടമായി, മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് സംഘത്തിലേക്ക്, രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

Published : Jun 18, 2026, 04:14 PM IST
maruti car run into high way patrolling police

Synopsis

വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്

കാസർകോട്: നിയന്ത്രണം നഷ്ടമായ മാരുതി കാർ ഇടിച്ച് കയറിയത് ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ. കാസർഗോഡ് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്.രണ്ട് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയുടെ പിന്‍ഭാഗത്ത് ഇരുമ്പ് കമ്പികള്‍ കൂട്ടിയിട്ടത് കണ്ട് സംശയം; സിസിടിവി സ്ഥാപിച്ചു, അടുത്ത ദിവസം മോഷ്ടാക്കൾ കുടുങ്ങി
വാതിലോ അലമാരയോ കുത്തിത്തുറന്നില്ല, കാണാതായത് ലോക്കറിൽ നിന്ന് എടുത്ത 17 പവൻ, മോഷണം നടന്നത് വാടക വീട്ടിൽ