സ്കൂളിൽനിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അതിക്രമം കാട്ടിയെന്നുമാണ് പരാതി. അമ്മയോടൊപ്പം എത്തിയാണ് കുട്ടി പരാതി നൽകിയത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയും രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48-കാരൻ പിടിയിൽ. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
സ്കൂളിൽനിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അതിക്രമം കാട്ടിയെന്നുമാണ് പരാതി. അമ്മയോടൊപ്പം എത്തിയാണ് കുട്ടി പരാതി നൽകിയത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയും രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അമ്മയോടൊപ്പം പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയോടെതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.


