ഗ്യാസ് സിലിണ്ടറിന്റെ വാഷർ തെന്നിമാറി, തീ പടർന്ന് പിടിച്ചു, വീട് കത്തിയമ‍ര്‍ന്നു, രണ്ട് പേര്‍ക്ക് പൊളളലേറ്റു

Published : Jan 29, 2024, 12:24 PM IST
ഗ്യാസ് സിലിണ്ടറിന്റെ വാഷർ തെന്നിമാറി, തീ പടർന്ന് പിടിച്ചു, വീട് കത്തിയമ‍ര്‍ന്നു, രണ്ട് പേര്‍ക്ക് പൊളളലേറ്റു

Synopsis

സന്തോഷും ഭാര്യയെയും പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ്. രാവിലെ പുതിയ സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇടുക്കി: രാജാക്കാട് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു.  രാജാക്കാടി ടൗണിന് സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന  സന്തോഷ്,  ഭാര്യ ശ്രീജ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രാവിലെ 4.30 ഓടെയാണ് സംഭവം. സന്തോഷും ഭാര്യയെയും പലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരാണ്. രാവിലെ പുതിയ സിലിണ്ടർ മാറ്റി വയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സിലിണ്ടറിന്റെ വാഷർ തെന്നിമാറി ഗ്യാസ് ലീക്കാകുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് തീ അണച്ചത്. 

പുല്ലിന് തീപിടിച്ചു, അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വൃദ്ധ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

 

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു