ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം; സംഭവം യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്ത്, ഒഴിവായത് വൻ അപകടം

Published : Dec 30, 2025, 07:39 AM IST
Fire

Synopsis

കൊല്ലം ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പാചക വാതക സിലിണ്ടറുകളിലേക്ക് പടർന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി.

കൊല്ലം: ഉമയനല്ലൂരിൽ വാടക വീട്ടിൽ പ്രവർത്തിക്കുന്ന നെയിം പ്ലേറ്റുകൾ നിർമിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. പാചക വാതക സിലിണ്ടറുകളിലേക്ക് തീ പടർന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി. നിസാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഷെമീർ എന്നയാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഷെമീർ ഇവിടെ നെയിം ബോർഡ് നിർമാണ യൂണിറ്റ് നടത്തുകയായിരുന്നു. നെയിംപ്ലേറ്റുകൾ നിർമിക്കുന്നതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്താണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മെഷീനുകൾ താഴത്തെ നിലയിലാണ് സൂക്ഷിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് നിറഞ്ഞ കനത്ത പുക പ്രദേശവാസികൾക്ക് അസ്വസ്ഥത ഉണ്ടാക്കി. യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്താണ് തീപിടിത്തം ഉണ്ടായത്. കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. മുറിയിൽ ഉണ്ടായിരുന്ന സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിക്കാറായ നിലയിലായിരുന്നു എന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
എറണാകുളം ബ്രോഡ്‌വേയിൽ തീപിടിത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു