
മലപ്പുറം: കാരിപറമ്പില്‍ വെളി ച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്‌സില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തന്‍കുളം വീട്ടില്‍ സി. ലിബിന്റേതാണ് യൂനിറ്റ്. ഇതുവഴി യാത്ര ചെയ്തവരാണ് തീ ആദ്യം കണ്ടത്. ഉടന്‍ സമീപവാസികളെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം, മഞ്ചേരി അഗ്‌നിരക്ഷാനിലയങ്ങളില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ യൂനിറ്റുകള്‍ ഒന്നര മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ പൂര്‍ണമായും അണച്ചത്.
അഗ്‌നിരക്ഷാ സേനയുടെ ഇടപെടലാണ് തീ സമീപ വീടുകളിലേക്ക് പടരാതെ തടഞ്ഞത്. വ്യവസായ കേന്ദ്രത്തിലെ മെഷിനറികളും വെളിച്ചെണ്ണയും ഇലക്ട്രിക് വയറിങ്ങും കത്തി നശിച്ചു. റോഡിലേക്ക് ഒഴുകിപ്പരന്ന വെളിച്ചെണ്ണ സേനാംഗങ്ങള്‍ വാ ഹനത്തിലെ വെള്ളം പമ്പ് ചെയ്ത് കഴുകി വൃത്തിയാക്കി ഗതാഗത യോഗ്യമാക്കി. സ്ഥാപനത്തിലെ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
മുക്കം അഗ്‌നിരക്ഷാനിലയത്തി ലെ സ്റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ പയസ് അഗസ്റ്റിന്‍, മഞ്ചേരി സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വി പിന്‍ എന്നിവരുടെ നേതൃത്വത്തി ലാണ് തീയണച്ചത്. സമീപത്ത് ഫയര്‍ സ്റ്റേഷനില്ലാത്തതിനാൽ മുക്കത്ത് നിന്നും മഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തുന്നതിന് കാലതാമസമെടുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അരിക്കോട് കേന്ദ്രീകരിച്ച് പുതിയ ഫയര്‍ സ്റ്റേഷന്‍ വേണമെന്ന് നാട്ടുകാരുടെ ദീര്‍ഘ നാളായുള്ള ആവശ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam