തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

Published : Dec 20, 2025, 05:02 PM IST
fire attack

Synopsis

തീപിടുത്തമുണ്ടായ സ്ഥലം ജനവാസ മേഖലയല്ല. തലശ്ശേരി നഗരത്തിലും സമീപ പ്രദേശത്തും കനത്ത പുകയാണ്.

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടിത്തം. 3 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യം തലശ്ശേരിയിൽ നിന്ന് മാത്രമാണ് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയത്. പിന്നീട് തീപിടുത്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിച്ചത് അനുസരിച്ച് രണ്ട് സ്ഥലങ്ങളിൽ നിന്ന് കൂടി ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി. തീ പടര്‍ന്ന് പിടിക്കാതിരിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. തൊട്ടടുത്ത് വീടുകളൊന്നുമില്ല. ഇവിടം ഇന്‍ഡസ്ട്രിയൽ ഏരിയയാണ്. തീപിടുത്തമുണ്ടായ ഉടൻ തന്നെ തൊഴിലാളികള്‍ പുറത്തെത്തിയിരുന്നു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.   

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ വഴിയിൽ കണ്ട അയൽവാസി കാറിൽ കയറ്റി പീഡിപ്പിച്ചു, ഒളിവിൽ പോയെങ്കിലും പിടിവീണു
മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്