ഐഎക്‌സ്ഐഎന്‍ ഓഫീസിലാണ് അന്യ സംസ്ഥാന മോഷ്ടാവ് ആദ്യമെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന് ഇതേ മോഷ്ടാവ് പുലര്‍ച്ചെ നാല് മണിക്ക് വീണ്ടും സമീപത്തെ വീട്ടിലെത്തി.

കൊച്ചി: ആലുവ മണപ്പുറം റോഡില്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിന്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ട് തവണ മോഷ്ടാവ് കയറിയതായി ആക്ഷേപം. ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് മോഷണം നടന്നത്. ഇവിടെയുള്ള ഐഎക്‌സ്ഐഎന്‍ ഓഫീസിലാണ് അന്യ സംസ്ഥാന മോഷ്ടാവ് ആദ്യമെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്നാണ് നാട്ടുകാരുടെ പരാതി. തുടര്‍ന്ന് ഇതേ മോഷ്ടാവ് പുലര്‍ച്ചെ നാല് മണിക്ക് വീണ്ടും സമീപത്തെ വീട്ടിലെത്തി. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഓടി കളഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

രാത്രി ഒന്നരയ്ക്ക് ഐഎക്‌സ്ഐഎന്‍ ഓഫീസിലെത്തിയ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് പിന്‍ വാതിലും ജനലുകളും തകര്‍ത്താണ് അകത്ത് കടന്നത്. അയല്‍വാസികള്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ഇയാളെ ഓടിച്ചു വിടുകയാണ് ഉണ്ടായത്. എന്നാൽ നാല് മണിയോടെ തിരികെയത്തി മോഷണ ശ്രമം നടത്തി. വീണ്ടും പ്രദേശവാസികള്‍ എത്തിയതോടെ ഓടി പോവുകയായിരുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും വിട്ടയച്ച പൊലീസിന്റെ നടപടി നാട്ടുകാരില്‍ പ്രധിഷേധം ഉയര്‍ത്തി. ജനപ്രതിനിധികള്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചിട്ടുണ്ട്.