ആ കാഴ്ച കണ്ട് പുല്ലാനിക്കാട്ടുകാർ ഞെട്ടി; തെരുവുനായയെ വിഴുങ്ങുന്ന കൂറ്റൻ മലമ്പാമ്പ്, ഫോറസ്റ്റ് ഓഫീസർമാരെത്തി പിടികൂടി

Published : Jul 23, 2026, 10:10 PM IST
python

Synopsis

തൃശൂർ പുല്ലാനിക്കാട് പുഴയോരത്ത് നായയെ വിഴുങ്ങാൻ ശ്രമിച്ച കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്.

തൃശൂർ: പുല്ലാനിക്കാട് മേലേതിൽ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള പറമ്പിൽ നിന്ന് കൂറ്റനൊരു മലമ്പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടു കൂടി പ്രദേശവാസികളാണ് നായയെ വിഴുങ്ങാൻ ശ്രമിക്കുന്ന നിലയിൽ മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

വനപാലകർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മലമ്പാമ്പ് നായയെ ഉപേക്ഷിച്ചെങ്കിലും അതിനോടകം തന്നെ നായ ചത്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മലമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. വടക്കാഞ്ചേരി ഫോറസ്റ്റ് സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയിലാക്കിയത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി; മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു
കേരളത്തിലെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, അടുത്ത മാസം 5 വരെ പേര് ചേർക്കാം, 19 ന് അന്തിമ പട്ടിക