
പത്തനംതിട്ട: 7 വയസ്സുകാരിയെ, ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്നിലാണ് സംഭവം. ഗവ എല്‍ പി എസിലെ അധ്യാപകന്‍ ബിനുവിനെ ആറന്മുള പൊലീസാണ് അറസ്റ്റു ചെയ്തത്. കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റന്ന പരാതിയുമായി അമ്മയാണ് പൊലീസിനെ സമീപിച്ചത്.
എലിയെ ബൈക്ക് കയറ്റിക്കൊല്ലുന്ന വീഡിയോ വൈറല്‍ പിന്നാലെ മറ്റൊരു കേസില്‍ അറസ്റ്റിലായി യുവാവ്
ഇന്നലെയാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2 കുട്ടികള്‍ മാത്രമുളള മൂന്നാം ക്സസില്‍ ഇന്നലെ ഒരു കുട്ടിമാത്രമാണ് ഉണ്ടായിരുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കണക്കുകള്‍, കുട്ടി ചെയ്യാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് വിശദീകരണം തേടി. ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. കസ്റ്റിഡിയിലെടുത്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കും.
https://www.youtube.com/watch?v=2zy95VZhRBI
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam