
കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിഹാബുദ്ദീൻ.എം.എച്ച്, ജയകുമാർ.പി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘവും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിന്‍റെ ജനറൽ കോച്ചിൽ നിന്നും 30 കിലോയോളം കഞ്ചാവ് പിടികൂടി. ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ മൂന്ന് ഷോൾഡർ ഷോൾഡർ ബാഗുകളിലായാണ് കഞ്ചാവ് കാണപ്പെട്ടത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെയും ആലപ്പുഴ റെയിൽവേ സംരക്ഷണ സേനയിലെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ്.എ.കെ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
കൊല്ലം മുട്ടറയിൽ ഉത്സവകാല വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. ഉമേഷ് (39) എന്നയാളാണ് പിടിയിലായത്. എഴുകോൺ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ സാജൻ.സിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ ശ്രീജിത്ത് മിറാൻഡ, അജികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു.എം, അനന്തു.എം, ശ്രീഹരി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൃത എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam