
മൂന്നാര്‍. മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലസമൃദ്ധിയായതോടെ ഹാപ്പിയിലാണ് കാട്ടാനക്കൂട്ടം. ജലാശയത്തിലെത്തിയ മൂന്ന് കാട്ടാനകളുടെ നിരാട്ട് അത്രമേല്‍ മനോഹരമായിരുന്നു.
ഒന്നിനുപുറത്ത് മറ്റൊന്ന് കയറി നിന്ന് നിരാടുന്ന കാഴ്ച ബോട്ടിംഗ് ആസ്വാദിക്കുവാനെത്തിയ സന്ദർശകരും ഡ്രൈവറുമാണ് കാമറയിൽ പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചത്. കരയിൽ കൊന്പൻ നിൽക്കുകയും മറ്റുള്ള രണ്ട് ആനകൾ ജലാശയത്തിൽ കുറുന്പുകൾ കാട്ടി നീരാടുന്നതും ചിത്രത്തില്‍ വ്യക്തമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam