സംശയിക്കേണ്ട മേയർ തന്നെ! പരാതിക്കാരിയുടെ സംശയം തീര്‍ക്കാൻ സെൽഫി അയച്ച് മേയർ

By Web TeamFirst Published Aug 9, 2022, 11:42 PM IST
Highlights

സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയിലെ പരാതികൾ നേരിട്ട് അറിയിക്കാൻ വാട്സ്ആപ്പ് സംവിധാനം ഒരുക്കിയതിന് പിന്നാലെ പരാതികൾ നേരിട്ട് കേട്ടും മറുപടി നൽകിയും മേയര്‍ ആര്യ രാജേന്ദ്രൻ. എന്നാൽ വാട്സ്ആപ്പിൽ പരാതിക്ക് മറുപടി നൽകുന്നത് മേയര്‍ തന്നയാണോ എന്ന പരാതിക്കാരിക്ക് സംശയം. അതിനും പരിഹാരം കണ്ടു ആര്യ. മറുപടി വോയിസ് കേട്ടിട്ടും ഇത് സംശയമായി തന്നെ ഉന്നയിച്ചയാൾക്ക് സെൽഫിയെടുത്ത് അയച്ചുകൊടുത്താണ് ആര്യ സംശയം തീര്‍ത്തത്. 

തന്റേ ഫേസ്ബുക്ക് പേജിലൂടെയാണ് ആര്യ ഇക്കാര്യം അറിയിച്ചത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ടെന്ന് മേയര്‍ കുറിച്ചു. വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ് ചെയ്തത്. 

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് ......
നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട്  ......
ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം .... അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ..... നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ....

Read More : 'ബീഹാർ രാഷ്ട്രീയത്തിന്റെ ഗണിതമറിയുന്നയാൾ', നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് അഖിലേഷ്

click me!