സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം പങ്കുവച്ച് മേയര്‍

Published : Mar 05, 2024, 10:02 AM IST
സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് 'സിറ്റിസ് 2.0'ലേക്ക്: നേട്ടം പങ്കുവച്ച് മേയര്‍

Synopsis

കേരളത്തില്‍ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരമെന്ന് മേയര്‍.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ 'സിറ്റിസ് 2.0'ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം പങ്കുവച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. കേരളത്തില്‍ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരമെന്ന് മേയര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ 36 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തി 18 നഗരങ്ങളെ സിറ്റിസ് 2.0ലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. തിരുവനന്തപുരം നഗരസഭയ്ക്കു വേണ്ടി മേയറും നഗരസഭ സെക്രട്ടറിയും സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ.യുമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നും ആര്യ അറിയിച്ചു. 

മേയറുടെ കുറിപ്പ്: തിരുവനന്തപുരം നഗരസഭ വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. നമ്മുടെ നഗരസഭ 'സിറ്റിസ് 2.0' ലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷകരമായ വിവരം ഏറെ അഭിമാനത്തോടെ എന്റെ പ്രിയപെട്ടവരോട് പങ്ക് വയ്ക്കുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍ 36 നഗരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും തുടര്‍ന്ന് 08.02.2024 ല്‍ ഇന്റര്‍വ്യൂ നടത്തി 18 നഗരങ്ങളെ (സിറ്റിസ് 2.0) തെരഞ്ഞെടുക്കുകയാണ് ചെയ്തത്. കേരളത്തില്‍ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരം നഗരസഭയ്ക്കു വേണ്ടി മേയര്‍ എന്ന നിലയ്ക്ക് ഞാനും നഗരസഭ സെക്രട്ടറിയും സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ.യുമാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഏറ്റവും നല്ല നഗരസഭയ്ക്കുള്ള 'സ്വരാജ് ട്രോഫി' നേടിയ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അഭിമാന നേട്ടം കൂടിയാണ് ഇത്. സ്മാര്‍ട്ട് സിറ്റിയുടെ കാലാവധി 2024 ജൂണില്‍ അവസാനിക്കുകയാണ്. പ്രസ്തുത കാലവധിയില്‍ തന്നെ സ്മാര്‍ട്ട് സിറ്റിയില്‍ ഏറ്റെടുത്തിട്ടുള്ള മുഴുവന്‍ പദ്ധതികളും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മികവ് നഗരത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായി തീരുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു. 

കൂടാതെ 'സിറ്റിസ്  2.0' ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോട് കൂടി നിലവിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൂര്‍ണമായി പരിഹരിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പില്‍ നഗരസഭയ്ക്ക് നല്‍കിയിട്ടുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും പ്രോത്സാഹനവും തുടര്‍ന്നും സിറ്റിസ് 2.0യിലും ഉണ്ടാകണമെന്ന് നഗരവാസികളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. 'സ്മാര്‍ട്ട് സിറ്റി' പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ച എല്ലാപേരോടും ഈ ഘട്ടത്തില്‍ നന്ദി രേഖപെടുത്തുന്നു.

ഗൂഗിൾപേയ്ക്കും ഫോൺപേയ്ക്കും വെല്ലുവിളി; 'പുതിയ എതിരാളി രംഗത്ത്', നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ ഫ്ളിപ്കാർട്ട് 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്