എംബിബിഎസ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 07, 2021, 11:03 PM ISTUpdated : Oct 07, 2021, 11:05 PM IST
എംബിബിഎസ് വിദ്യാര്‍ത്ഥിയെ  താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് (MBBS) വിദ്യാര്‍ത്ഥിയെ (Student)  മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ താണ സ്വദേശി റസീന്‍ (Raseen-24 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ്  കണ്ടെത്തിയത്.

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് റസീന്‍. വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. 

എംബിബിഎസ് പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷിക്കുകയാണ്. പിതാവ്: സലീം, മാതാവ്: റുബീന, സഹോദരങ്ങള്‍: സിനാന്‍ , ഫാത്തിമ, ആയിഷ.

മലപ്പുറം കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം
പ്രതിപക്ഷ നേതാവിന്‍റെ വാർഡിൽ ബിജെപി, മന്ത്രിയുടെ വാർഡിൽ കോൺഗ്രസ്, ആർഷോക്കെതിരെ പരാതി നൽകിയ നിമിഷക്ക് പരാജയം, കൊച്ചിയിലെ 'കൗതുക കാഴ്ച'