
സുല്‍ത്താന്‍ബത്തേരി: കാറില്‍ അതീവ രഹസ്യമായി മയക്കുമരുന്ന് കടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല്‍ സ്വദേശി വീട്ടില്‍ കെ എ നവാസി (32) നെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 28.95 ഗ്രാം എം ഡി എം എയുമായി ഇയാള്‍ പിടിയിലായത്.
കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 64 ഇ 3401 നമ്പര്‍ ഇന്നോവ കാറിലാണ് പ്രതി എത്തിയത്. കാര്‍ വിശദമായി പരിശോധിച്ച പൊലീസിന് സ്റ്റിയറിങ് വീലിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്താനായത്. ഇതോടെ വാഹനമടക്കം പിടിച്ചെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ കെ സോബിന്റെ നേതൃത്വത്തില്‍ എ എസ് ഐ മാരായ സനല്‍, ബിപിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി കെ ഹംസ, ലെബനാസ്, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam