രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ

Published : Oct 19, 2024, 11:29 AM ISTUpdated : Oct 19, 2024, 12:55 PM IST
രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ

Synopsis

ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടിയുടെ വീട്ടിൽ പൊലീസെത്തിയത്

കൊല്ലം: പരവൂരിൽ എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

1.4 ഗ്രാം എംഡിഎംഎയാണ് നടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് നടി മൊഴി നൽകി. ഇവർ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് പൊലീസ് പറയുന്നു. എംഡിഎംഎ വിൽപന നടത്തിയവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

325 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

അതിനിടെ അങ്കമാലിയിൽ 325 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബൊലേറൊ കാർ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് പൊലീസ് സാഹസികമായി തടഞ്ഞു. ഡ്രൈവർ സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിൽ രാസലഹരി കണ്ടെത്തിയത്.  325 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗലൂരുവിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. 

ചാലക്കുടി സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂർ സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

സിനിമാ നിർമാതാവ് ചമഞ്ഞ് പീഡനം, ശേഷം സ്വകാര്യ വീഡിയോകൾ കാണിച്ച് പണംതട്ടൽ, കൂടെ വിസ തട്ടിപ്പും: യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ