പൊറുഞ്ഞിശ്ശേരിയിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

Published : Oct 19, 2024, 09:42 AM IST
പൊറുഞ്ഞിശ്ശേരിയിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

Synopsis

വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ 

തൃശൂര്‍: പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാത്തതിനാലും വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. 

തുടർന്ന് ഇരിങ്ങാലക്കുട പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട് സുജീഷിന് പ്രത്യേകിച്ച് ജോലി ഒന്നും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ ഒരു വളർത്ത് നായയും ഉണ്ട്. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.

സിനിമാ നിർമാതാവ് ചമഞ്ഞ് പീഡനം, ശേഷം സ്വകാര്യ വീഡിയോകൾ കാണിച്ച് പണംതട്ടൽ, കൂടെ വിസ തട്ടിപ്പും: യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്