ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തിയത് 100 ഗ്രാമിനടുത്ത് എംഡിഎംഎ; മുത്തങ്ങയിൽ യുവാവ് പിടിയില്‍

Published : Feb 25, 2025, 05:16 PM IST
ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തിയത് 100 ഗ്രാമിനടുത്ത് എംഡിഎംഎ; മുത്തങ്ങയിൽ യുവാവ് പിടിയില്‍

Synopsis

കെ.എല്‍ 65 എല്‍ 8957 നമ്പര്‍  ബൈക്കിൽ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി

ബത്തേരി: ഒരിടവേളക്ക് ശേഷം മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ വന്‍ ലഹരി മരുന്ന് വേട്ട. ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. 

തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) നെയാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്പര്‍  ബൈക്കിൽ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്. 

ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിവരുന്നതായി പോലീസ് അറിയിച്ചു. ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അത്തോളി സ്വദേശിനിയെ തട്ടിപ്പിനിരയാക്കി, അയച്ചുവാങ്ങിയത് 3.6 ലക്ഷം; ചെന്നൈ സ്വദേശി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുമായി കൂട്ടുകൂടണമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും'; ടിഎം ചന്ദ്രൻ
ഉമയനെല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ സ്ഥാപനത്തിൽ തീപിടിത്തം; സംഭവം യൂണിറ്റിലെ തൊഴിലാളികൾ പുറത്തുപോയ സമയത്ത്, ഒഴിവായത് വൻ അപകടം