ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ, ലേബർ ഓഫീസിന്റെ മേൽക്കൂരയുടെ ഒരുഭാ​ഗം തകർന്നുവീണു; ഓഫീസർക്ക് പരിക്ക്

Published : Feb 25, 2025, 05:13 PM IST
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ, ലേബർ ഓഫീസിന്റെ മേൽക്കൂരയുടെ ഒരുഭാ​ഗം തകർന്നുവീണു; ഓഫീസർക്ക് പരിക്ക്

Synopsis

അമ്പലപ്പുഴയിൽ ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണത്. 

ആലപ്പുഴ: അമ്പലപ്പുഴയിൽ ലേബർ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണ് ലേബർ ഓഫീസർക്ക് പരിക്ക്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മേൽക്കൂരയുടെ ഒരു ഭാ​ഗം തകർന്നുവീണത്. പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഏതാനും വർഷം മുമ്പ് മാത്രമാണ് അസിസ്റ്റന്റ് ലേബർ ഓഫീസായി മാറ്റിയത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പലഭാ​ഗവും അപകടാവസ്ഥയിലാണ്. ലേബർ ഓഫീസറുടെ ഓഫീസിന്റെ മുകളിൽ ഫൈബർ കൊണ്ട് നിർമിച്ച ഭാ​ഗമാണ് തകർന്ന് വീണത്. ലേബർ ഓഫീസർക്ക് പരിക്കേറ്റെങ്കിലും​ ​ഗൗരവമുള്ളതല്ല. ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു
3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ