തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ബൈക്ക് യാത്രക്കിടെ യുവാക്കൾ ചെക്ക് പോസ്റ്റിൽ കുടുങ്ങി, പരിശോധനയിൽ കണ്ടത് എംഡിഎംഎ, ഇരുവരും അറസ്റ്റിൽ

Published : Sep 01, 2025, 11:00 PM IST
mdma arrest

Synopsis

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ബൈക്കിൽ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കളെ ചെക്ക്പോസ്റ്റിൽ പിടികൂടി. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച എം ഡി എം എയുമായി യുവാക്കൾ ചെക്ക് പോസ്റ്റിൽ പിടിയിലായി. ആനാട് ശക്തിപുരം സ്വദേശി ഗോകുൽ (21), പാലോട് പെരിങ്ങമ്മല കൊല്ലരിക്കോണം സ്വദേശി കിരൺജിത്ത് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ റൂറൽ ഡാൻസാഫ് സംഘവും നെയ്യാർ ഡാം പൊലീസും ചേർന്ന് കള്ളിക്കാട് ചെക്ക് പോസ്റ്റിന് സമീപം ബൈക്കിലെത്തിയ യുവാക്കളെ പരിശോധിക്കുന്നതിനിടെയാണ് സംശയം തോന്നിയത്. ഇവരിൽ നിന്നും 145 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നുമാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു. ബൈക്കും പിടിച്ചെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം