എന്തായാലും ഒരു ജീവനല്ലേ... ബക്കളം സപ്ലൈകോ ഓട്ട്ലെറ്റിന് സമീപം പരിക്കേറ്റ് 10 കിലോ ഭാരമുള്ള ഉടുമ്പ്, രക്ഷകനായി ഷാജി ബക്കളം

Published : Oct 21, 2025, 02:41 PM IST
Monitor Lizard

Synopsis

പരിക്കേറ്റ ഭീമന്‍ ഉടുമ്പിന്  രക്ഷകനായി മാധ്യമപ്രവർത്തകൻ. ഉടുമ്പിനെ പിടികൂടി മുറിവിൽ മരുന്ന് വച്ച ശേഷം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം ഉടുമ്പിനെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.

കണ്ണൂർ: പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ഉടുമ്പിന് ചികിത്സ നൽകി ആവാസ വ്യവസ്ഥയിൽ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏകദേശം പത്ത് കിലോ ഭാരമുള്ള ഉടുമ്പിനെ ബക്കളം സപ്ലൈക്കോ ഔട്ട്ലെറ്റിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മാധ്യമ പ്രവർത്തകനായ ബിജ്നു ഉടൻ വനം വകുപ്പിൻ്റെ അംഗീകൃത അനിമൽ റസ്ക്യുവറായ ഷാജി ബക്കളത്തെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഷാജി ബക്കളം ഉടുമ്പിനെ പിടികൂടി മുറിവിൽ മരുന്ന് വച്ച ശേഷം തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം ഉടുമ്പിനെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. ഏകദേശം പത്തു കിലോ ഭാരമുളള ഉടുമ്പിന് തെരുവു നായയുടെ അക്രമത്തിൽ പരുക്കേറ്റതായിരിക്കാമെന്ന് ഷാജി ബക്കളം പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിലെ 7 ഏഴ് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി, മലപ്പുറം സ്വദേശിയായ അറബി അധ്യാപകൻ അറസ്റ്റിൽ
'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ, ഇറങ്ങിപ്പോയി; കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി