പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിന് കുഞ്ഞിന് ശസ്ത്രക്രിയ ചെയ്തതിൽ വീഴ്ച; ഡോക്ടർക്കെതിരെ ആരോപണവുായി കുടുംബം

Published : Nov 12, 2026, 02:18 PM IST
surgery

Synopsis

പരിയാരം മെഡിക്കൽ കോളേജിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയിൽ വീഴ്ച സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കണ്ണൂർ പാടിയോട്ടുച്ചാൽ സ്വദേശി ജ്യോതിഷിന്റെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിയാരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനു ശസ്ത്രക്രിയ ചെയ്തതിൽ വീഴ്ചയെന്ന് പരാതി. കുഞ്ഞിന്റെ പൈലോറിക് പേശിയിലെ തടിപ്പു നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നാണ് ആരോപണം തടിപ്പ് പൂർണമായും നീക്കിയില്ലെന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെ കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടി വന്നുവെന്നു അച്ഛൻ ജ്യോതിഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കണ്ണൂർ പാടിയോട്ടുച്ചാൽ സ്വദേശി ജ്യോതിഷിന്റെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൈലോറിക് പേശിക്ക് കട്ടി കൂടി അടഞ്ഞ് പോകുന്ന പൈലോറിക് സ്റ്റേനോസിസ് എന്ന അവസ്ഥയാണ് കുഞ്ഞിനെന്ന് കണ്ടെത്തി. ഛർദ്ദി തുടർന്നത്തോടെ തടിപ്പ് നീക്കം ചെയ്യാനായി കുഞ്ഞിനെ ഒക്ടോബർ 11ന് ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ഏഴു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും രക്തം ഛർദ്ദിച്ചു. തുടർന്നാണ് കുഞ്ഞിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിയാരം മെഡിക്കൽ കോളേജിലെ ശാസ്ത്രക്രിയയിൽ തടിപ്പു പൂർണമായും നീക്കിയില്ലെന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്കാനിങ്ങിൽ വ്യക്തമായെന്ന് കുടുംബം പറഞ്ഞു.

ഇതോടെ കുഞ്ഞിനു വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നുവെന്ന് ജ്യോതിഷ് പറയുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടർക്ക് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് കുടുംബം ആരോപിച്ചു. ആരോഗ്യ മന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അന്വേഷണ സമിതിയുടെ റിപ്പോര്ട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും