വില കൂടിയ മരുന്ന് സർക്കാർ ഫാർമസിയിൽ കിട്ടാനില്ല; ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്നില്ലെന്ന് രോ​ഗികൾ

Published : Sep 26, 2026, 09:47 AM IST
Alappuzha medical college

Synopsis

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്ന അവസ്ഥയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്നു ക്ഷാമം രൂക്ഷം. വിലകൂടിയ മരുന്നുകൾ ഒന്നും കിട്ടുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. മിക്ക വകുപ്പുകളിലെ ഡോക്ടർമാർ എഴുതുന്ന മരുന്നുകളും ഫാർമസിയിൽ കിട്ടുന്നില്ല. ഉയർന്ന വിലകൊടുത്ത് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ. അതേസമയം, ഓർഡർ നൽകിയ മരുന്നുകൾ കിട്ടാനുള്ള കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്ന അവസ്ഥയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. മരുന്ന് ക്ഷാമം പൊതുജനം അറിയാതിരിക്കാൻ പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താനാണ് ആശുപത്രികൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഭീമമായ കുടിശ്ശികയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിസമ്മതിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണം: പരിക്കേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനം
ഹോൺ മുഴക്കിയതിന് കാർ അടിച്ചു തകർത്തു, ആക്രമിച്ചത് ഫോൺ വിളിച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്നയാൾ; സംഭവം കൊച്ചിയിൽ