യുവാവിനെ ബിയര്‍ കുപ്പി കൊണ്ടടിച്ച് വീഴ്ത്തി മൊബൈല്‍ഫോണ്‍ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

Published : Mar 18, 2020, 08:04 PM IST
യുവാവിനെ ബിയര്‍ കുപ്പി കൊണ്ടടിച്ച് വീഴ്ത്തി മൊബൈല്‍ഫോണ്‍ കവര്‍ന്നു; പ്രതികള്‍ പിടിയില്‍

Synopsis

ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. 

തിരുവനന്തപുരം: യുവാവിനെ ബിയര്‍ കുപ്പി കൊണ്ടടിച്ച് വീഴ്ത്തി മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുങ്കുളം വില്ലേജിൽ കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ ശിശുപാലൻ മകൻ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണി വിള വീട്ടിൽ ചന്ദ്രബാബു മകൻ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 10ന്  ആലംകോട് സ്വദേശിയായ ജസീൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

 ഒന്നാം പ്രതിയുടെ സഹോദരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നുള്ള കാരണം പറഞ്ഞാണ് പ്രതികൾ ജസീനെ ഫോണിൽ വിളിച്ച് വരുത്തി മർദ്ദിച്ചതും മൊബൈൽ ഫോൺ മോഷ്ടിച്ചതും. മോഷ്ടിച്ച മൊബൈൽ പെരുമാതുറ ഒരു മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി വിൽക്കാൻ ശ്രമിക്കവേ പ്രതികളെ പിടികൂടുകയായിരുന്നു. കടയ്ക്കാവൂർ അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിലെയും , കടയ്ക്കാവൂർ സ്റ്റേഷനിലെയും നിരവധി അടിപിടി മോഷണ പിടിച്ചു പറി കേസിലെ പ്രതിയാണ് രണ്ടാം പ്രതി കടകം പള്ളി ബിജു . കടയ്ക്കാവൂർ സിഐ എസ് എം. റിയാസ്, എസ്ഐ. വിനോദ് വിക്രമാദിത്യൻ, എഎസ്ഐ. മുകുന്ദൻ,  എസ്. സിപിഒ മാരായ ജ്യോതിഷ്, ബിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി