ബെെക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Published : Jan 16, 2019, 09:09 AM IST
ബെെക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Synopsis

പരിക്കേറ്റ അജേഷിനെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറാണ് മരിച്ച അജേഷ്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ നെല്ലിക്കോട് സർക്കാർ സൈബർ പാർക്കിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ താഴെ അരിക്കാത്ത് അജേഷ് (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.

പരിക്കേറ്റ അജേഷിനെ ഉടന്‍ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവറാണ് മരിച്ച അജേഷ്. അച്ഛന്‍ ഹരിദാസൻ, അമ്മ ഷൈലജ. ഭാര്യ: പ്രജുല, മകൻ: മൂന്ന് വയസുകാരൻ അംഗിത് ,സഹോദരി: ഹിജ്‌ന, മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം
'ജീവിത പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക ഭദ്രത ഇല്ലാതായി, ആരെയും പറ്റിച്ച് ജീവിച്ചിട്ടില്ല', മരണം വരെ കോൺഗ്രസുകാരനെന്ന് ബിആർഎം ഷഫീർ