യുവാവ് താമസിക്കുന്ന അപാർട്മെൻ്റിൽ അതിരാവിലെയെത്തി, 1.3 ലക്ഷം രൂപയുടെ സ്‌മാർട്ട് ഫോണുകൾ മോഷ്ടിച്ചശേഷം കടന്നു; പ്രതികൾ പിടിയിൽ

Published : May 16, 2026, 01:22 PM IST
Smartphones

Synopsis

വടകരയിലെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുല്‍ ലത്തീഫ്, കണ്ണൂര്‍ സ്വദേശി പവിത്രന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ഫോണുകള്‍ മാഹിയിലെ ഒരു കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിൽ മോഷ്‌ടാക്കളെന്ന് തിരിച്ചറിഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടകര റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. സുരേഷ് എന്നയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുല്‍ ലത്തീഫ്(58), കണ്ണൂര്‍ എടക്കാട് പൂച്ചാലിയില്‍ പവിത്രന്‍(67) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ാം തിയ്യതിയാണ് രാവിലെ 6.45ഓടെ മോഷണം നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പുതിയ ബസ്സ്റ്റാന്റ് പരിസരത്തും നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ട് ഫോണുകളും മാഹി പാലത്തിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും കണ്ടെത്തി. ഇരുവരുടെയും പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
മാനസിക വൈകല്യമുള്ള അച്ഛൻ, ഉപദ്രവം ഭയന്ന് 13 കാരിയും മാതാവും വീട് മാറി, 48കാരൻ ആരുമില്ലാത്ത സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു; അറസ്റ്റ്