നഗരസഭയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്! കേരളത്തിനാകെ മാതൃകയായി മലപ്പുറം നഗരസഭ

Published : Mar 25, 2025, 10:11 PM IST
നഗരസഭയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്! കേരളത്തിനാകെ മാതൃകയായി മലപ്പുറം നഗരസഭ

Synopsis

സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്

മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെന്‍റ് വനിതാ കോളേജിലെയും, ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഴുവൻ വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കിയത്. കാലാനുസൃതമായ ഗവൺമെന്‍റ് പദ്ധതികൾ വഴി സാധാരണക്കാർക്ക് ഗുണകരമാകുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിൽ മലപ്പുറം നഗരസഭ എന്നും ശ്രദ്ധ പുലർത്താറുണ്ടെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.

എസിയും ഫാനും ഒരുമിച്ച് ഉപയോ​ഗിക്കുന്നത് നല്ലതോ ദോഷമോ...; വേനൽക്കാലത്ത് വൈദ്യുതി ബിൽ കുറക്കാനുള്ള മാർ​ഗം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉൾപ്പെടെയുള്ള മേഖലകൾക്ക് മുന്തിയ പരിഗണനയാണ് നഗരസഭ പദ്ധതികളിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഴുവൻ വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കിയത്.

വനിത കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ജസീർ അടാട്ടിൽ, ഡോ. ജയകൃഷ്ണൻ, ഡോ. റംല ബീഗം, പ്രൊഫസർ റഹീന കെ കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പി ആയിഷാബി, കൗൺസിലർമാരായ സി സുരേഷ് മാസ്റ്റർ, കെ എം വിജയലക്ഷ്മി ടീച്ചർ, ഡോക്ടർ അബി, പ്രമോജ് ജെ എച് ഐ, അഡ്വ. ജസീൽ പറമ്പൻ, വനിതാ കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ റിൻഷിദ, യൂണിയൻ ജനറൽ സെക്രട്ടറി നുലൈമ എന്നിവർ പ്രസംഗിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്