മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയോട് ക്രൂരത; പീഡന കേസിൽ പ്രതിയ്ക്ക് 15 വര്‍ഷം കഠിന തടവ്

Published : Nov 14, 2025, 08:48 AM IST
Rape case accused

Synopsis

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ 2017-ൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 15 വർഷം കഠിന തടവ്. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പാറശ്ശാല: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 15 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര അതിവേഗ കോടതി. ചെങ്കല്‍ നൊച്ചിയൂര്‍, കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെ (35) യാണ് അതിവേഗ കോടതി ജഡ്ജി കെ.പ്രസന്ന ശിക്ഷിച്ചത്. 2017ലാണ് സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

പാറശ്ശാല പൊലീസ് കേസെടുത്ത സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനുവാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.കോടതി പ്രതിക്ക് 75,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്.വിനോദ്, അഭിഭാഷക വി.ആര്‍.മായ എന്നിവർ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞെട്ടിക്കൽ യുഡിഎഫ്', 15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി