
കണ്ണൂർ: പയ്യാവൂർ ചീത്തപ്പാറയിൽ കട ബാധ്യതയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്. വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിൽ കോഴിക്കട നടത്തുകയായിരുന്നു. ഏറെ നാൾ പശു വളർത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ജോസഫ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. 12 വർഷം മുൻപ് മികച്ച ക്ഷീര കർഷകനുള്ള ബ്ലോക്ക് തല അവാർഡ് നേടിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Child Kidnap Case | Asianet News Live | Malayalam News Live | Latest News