ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

Published : Jan 21, 2024, 06:52 PM ISTUpdated : Jan 21, 2024, 07:02 PM IST
ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

Synopsis

ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിലാണ് വെട്ടേറ്റത്. കൂടത്തായി പള്ളിക്കണ്ടിയിൽ ഇബ്രാഹിമിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് കൂടത്തായിൽ വ്യാപാരിക്ക് വെട്ടേറ്റു. ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ പള്ളിക്കണ്ടിയിൽ ഇബ്രാഹീമിനാണ് പരിക്കേറ്റത്. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

വസ്തുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇബ്രാഹീം വാങ്ങിയ സ്ഥലത്തിൻ്റെ റജിസ്ട്രേഷനെ സംബന്ധിച്ചുളള സംസാരത്തിനിടെ സ്ഥലം വിൽപ്പന നടത്തിയ റഷീദ് ലഹരി മാഫിയാ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരുക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇബ്രാഹിമിൻ്റെ ജ്യേഷ്ഠനും മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ കോട‌‌ഞ്ചേരി പൊലീസ് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്