ചിക്കന് വന്‍ വിലക്കുറവ്; തിക്കിതിരക്കി ജനം, പരിശോധിച്ചപ്പോൾ തൂക്കത്തില്‍ കൃത്രിമം, ഉടമ അറസ്റ്റില്‍

Published : Jul 18, 2022, 02:35 PM IST
ചിക്കന് വന്‍ വിലക്കുറവ്; തിക്കിതിരക്കി ജനം, പരിശോധിച്ചപ്പോൾ തൂക്കത്തില്‍ കൃത്രിമം, ഉടമ അറസ്റ്റില്‍

Synopsis

വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്.

മലപ്പുറം: മാര്‍ക്കറ്റ് വിലയെക്കാള്‍ വന്‍ വിലക്കുറവില്‍ ചിക്കൻ വില്‍പ്പന നടത്തിയതോടെ മലപ്പുറം ചങ്ങരംകുളത്തെ കോഴിക്കടയിലേക്ക് ജനങ്ങൾ ഇരച്ചുകയറി. ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം എസ് കോഴിക്കടയിലാണ് മറ്റ് കടകളിലേക്കാൾ വിലക്കുറവിൽ ചിക്കൻ വിൽപ്പന നടന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കുന്നു എന്ന ബോഡ് വെച്ചായിരുന്നു എടപ്പാള്‍ സ്വദേശി അഫ്‌സല്‍ (31) ന്റെ ചിക്കൻ വിൽപ്പന. 

എന്നാൽ ഈ വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് ഇയാൾ കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്നത്. വില കുറച്ച് നല്‍കുന്ന കോഴി ഇറച്ചി ഇലട്രോണിക്ക് തുലാസില്‍ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് നല്‍കി വരികയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ഥിരമായി നടത്തിവന്ന വഞ്ചന പുറത്തായത്. സംഭവം പുറത്തെത്തിയതോടെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി എടപ്പാള്‍ സ്വദേശിയുടെ കട പൂട്ടിക്കുകയും, തുലാസുകള്‍ എടുത്ത് കൊണ്ടുപോകുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി