ബത്തേരിയിൽ വീടിനുള്ളിൽ നിന്നും 3 ലിറ്റർ ചാരായം പിടികൂടിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : May 27, 2024, 11:22 AM IST
ബത്തേരിയിൽ വീടിനുള്ളിൽ നിന്നും 3 ലിറ്റർ ചാരായം പിടികൂടിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

Synopsis

ഏപ്രില്‍ ആറിനാണ് സുരേഷിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ വീടിനകത്ത് നിന്ന് ചാരായം കണ്ടെത്തിയ കേസില്‍ മദ്ധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. ആലത്തൂര്‍ ശശിമല പൊയ്കയില്‍ വീട്ടില്‍ പി.കെ. സുരേഷ്(47)നെയാണ് പുല്‍പ്പള്ളി  എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ആറിനാണ് സുരേഷിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തും വാറ്റുചാരവുമായി രണ്ട് പേർ പിടിയിലായിരുന്നു. 40 ലിറ്റർ ചാരായവും, 300 ലിറ്റർ കോടയുമായി  കടങ്ങോട് മയിലാടുംകുന്ന്  സ്വദേശി  ഉദയകുമാർ, പാറപ്പുറം സ്വദേശി അശോകൻ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. . രണ്ടു ബൈക്കുകൾ, വാറ്റ് ഉപകരണങ്ങൾ തുടങ്ങിയവയും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ  പി ജി.ശിവശങ്കരൻ, എ.സി ജോസഫ്, എൻ.ആർ രാജു, സുനിൽദാസ്, സിദ്ധാർത്ഥൻ, പ്രിവന്റീവ് ഓഫീസർ മോഹൻദാസ്, സിവിൽ എക്സൈസ് ഓഫീസർ  സന്തോഷ്, സിവിൽ എക്സൈസ് ഓഫീസറായ ലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.   വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് വയോധികന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ, സമീപത്ത് ഒഴിഞ്ഞ കുപ്പി, ചെരിപ്പും ലൈറ്ററും!
 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ