
തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ മധ്യവയസ്കനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം പുത്തൻ തെരുവിലെ വീട്ടിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കുടുംബശ്രീയുടെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇടത് അനുകൂല പ്രൊഫൈൽ ബീന സണ്ണി എന്ന ഐഡി തന്റേതാണെന്ന് ഇന്നലെ ഉണ്ണി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോര്‍ട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam