വീട്ടമ്മയുടെ മാലമോഷ്ടിച്ചു കടന്നുകളഞ്ഞ മദ്ധ്യവയസ്കൻ ഒരു മാസത്തിന് ശേഷം പിടിയില്‍

Published : Oct 26, 2024, 04:38 AM IST
വീട്ടമ്മയുടെ മാലമോഷ്ടിച്ചു കടന്നുകളഞ്ഞ മദ്ധ്യവയസ്കൻ ഒരു മാസത്തിന് ശേഷം പിടിയില്‍

Synopsis

കഴിഞ്ഞ മാസം 23നാണ് ഇയാൾ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിൽ കുടുങ്ങുകയായിരുന്നു.

അരൂർ: ആലപ്പുഴയിൽ മാല മോഷണ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ കിഴക്കേ പണ്ടാരക്കാട്ടിൽ അൻസാർ (44) ആണ് പിടിയിലായത്. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ താമസക്കാരിയായ രമണിയമ്മയുടെ (77) മാലയാണ് ഇയാൾ മോഷ്ടിച്ചത്.

കഴിഞ്ഞ മാസം 23നാണ് ഇയാൾ വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞത്. പൂച്ചാക്കൽ സർക്കിൾ ഇൻസ്പെക്ടർ പി.എസ് സുബ്രഹ്മണ്യത്തിന്റെ നേതൃത്ത്വത്തില്‍ സബ് ഇൻസ്പെക്ടർ ജോസ് ഫ്രാൻസീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അമ്പിളി, സിവിൽ പൊലീസ് ഓഫീസർമാരായ കിംഗ് റിച്ചാർഡ്, ബിജോയ്, ജിബിൻ സി മാത്യു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.  ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തി 2 ദിവസം മാത്രം, കോഴിക്കോട് വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
10 ദിവസം, അന്വേഷിച്ച് കണ്ടെത്തിയത് 224 മൊബൈൽ ഫോണുകൾ, കണ്ടെത്തിയതിൽ ഏറെയും നോർത്ത് പറവൂരിൽ നിന്ന് നഷ്ടമായവ