നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ആലത്തൂരിൽ ഗൃഹനാഥന് ദാരുണാന്ത്യം

Published : Mar 05, 2025, 01:14 PM ISTUpdated : Mar 05, 2025, 01:17 PM IST
നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ആലത്തൂരിൽ ഗൃഹനാഥന് ദാരുണാന്ത്യം

Synopsis

ആലത്തൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പെട്ടിക്കടയുടമ കൊല്ലപ്പെട്ടു

പാലക്കാട്: ആലത്തൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ കണ്ണൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ  7:15 നാണ് സംഭവം. വെനിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പെട്ടിക്കടയിൽ ചായ കച്ചവടം നടത്തുന്ന ആളാണ് കണ്ണൻ. ഇന്ന് കാലത്ത് ഇദ്ദേഹം പെട്ടിക്കടയ്ക്ക് മുൻപിൽ നിൽക്കുന്ന സമയത്താണ് അപകടം. ആലത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ണനെ ഇടിച്ച ശേഷം പെട്ടിക്കടയും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കണ്ണനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.

PREV
Read more Articles on
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി