
അമ്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ മദ്ധ്യവയസ്കൻ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പറവൂർ പനയകുളങ്ങര പെരുമ്പാറ മടം പടിഞ്ഞാറെ വീട്ടിൽ രാജേഷ് (51) ആണ് മരിച്ചത്.
രാവിലെ രാവിലെ 8 .30ഓടെ ദേശീയപാതയിൽ പുന്നപ്ര പറവൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. രാജേഷ് റേഷൻ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം