നവജാത ശിശുവിനെ കുഴിച്ചിട്ട് ഇതരസംസ്ഥാന ദ​മ്പതികൾ; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

Published : Apr 21, 2023, 11:22 AM IST
നവജാത ശിശുവിനെ കുഴിച്ചിട്ട് ഇതരസംസ്ഥാന ദ​മ്പതികൾ; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

Synopsis

എന്നാൽ നാട്ടുകാർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.

കോട്ടയം: വൈക്കം തലയാഴത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നവജാത ശിശുവിനെ കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ  കുഞ്ഞിന്റെ മൃതശരീരം പൊലീസ് ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ ദുരൂഹത  ഇല്ല എന്നാണ് പൊലീസിന്റെ അനുമാനം. നാലു മാസത്തോളം ഗർഭിണി ആയിരുന്ന ബംഗാൾ സ്വദേശിനി ആയ യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മൃതശരീരം കുഴിച്ചിട്ടു എന്ന മൊഴിയാണ് പൊലീസിന് നൽകിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ നാട്ടുകാർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.

ഈ യുവതിക്ക് 20 വയസ്സ് മാത്രമാണ് പ്രായം. ബം​ഗാൾ സ്വദേശിനിയാണ്. ഇവർക്ക് ഒരു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രണ്ടാമത് താൻ ​ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് പെൺകുട്ടി ആരോ​ഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ നൽകിയിരിക്കുന്ന മൊഴി. പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു, തുടർന്ന് ശുചിമുറിയിൽ പോയി എന്നും അവിടെ വെച്ച് കുട്ടി പുറത്തേക്ക് വന്നു എന്നും പെൺകുട്ടി പറയുന്നു. മരിച്ച നിലയിലായിരുന്നു. തുടർന്ന് ഭർത്താവിനെ വിവരമറിയിച്ചു. പിന്നീട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മറവു ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് യുവതി പറയുന്നത്. 

എന്നാൽ ഇക്കാര്യം പുറത്ത് അറിയുന്നത് അടുത്ത ദിവസമാണ് എന്നതാണ് പെട്ടെന്ന് ദുരൂഹതക്ക് കാരണമായത്. നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഇന്നലെ തന്നെ അവിടെയെത്തി പ്രാഥമിക പരിശോധന നടത്തി. ഇവരുടെ മൊഴികൾ പൊലീസ് വളരെ വിശദമായി എടുത്തിട്ടുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പറയുന്നത്. എന്നാൽ നാട്ടുകാരിൽ ഒരു തരത്തലുമുള്ള സംശയം അവശേഷിക്കാൻ പാടില്ല എന്നതിനാലാണ് പരിശോധന നടത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്