വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പെണ്കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്.
കടയ്ക്കല്‍: കൊല്ലം കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദർഭക്കാട് സ്വദേശിയായ 11കാരി ശിവാനിയാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പെണ്കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവർ ഓടിയെത്തി കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാര്ച്ച് മാസത്തില്‍ പത്തനംതിട്ട കിഴക്കുപുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.പൊന്നമ്പ് സ്വദേശി അജയന്റെ മകൾ അർച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ തമിഴ്നാട്ടില്‍ ഒമ്പത് വയസുകാരി ആത്മഹത്യ ചെയ്തത് മാര്‍ച്ച് അവസാന വാരമായിരുന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ഒമ്പത് വയസുകാരി ആത്മഹത്യ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായിരുന്നു പെൺകുട്ടി കഴിഞ്ഞ ആറുമാസത്തിനിടെ എഴുപതോളം റീലുകളാണ് ചെയ്തിട്ടുള്ളത് സമീപവാസികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ 'റീൽസ് ക്വീൻ' എന്നറിയപ്പെട്ടിരുന്ന ഒമ്പത് വയസുകാരിയോട് പഠിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചത്. കിടപ്പുമുറിയിൽ മകൾ തുണി കഴുത്തിൽ മുറുക്കിയായിരുന്നു ആത്മഹത്യ.
വർക്കലയിലെ 23കാരിയുടെ ആത്മഹത്യ ഗാർഹികപീഡനം മൂലം; ഭർത്താവ് അറസ്റ്റിൽ
(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
